ടൈംടേബിൾ
എട്ടാം സെമസ്റ്റർ ബി.ഡെസ്സ് ഡിഗ്രി പരീക്ഷ 2019 ഏഴിന് ആരംഭിക്കും.
രണ്ടിന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പേപ്പർ II – Law of Crimes – Criminal Procedure Code പരീക്ഷ 6 ലേക്ക് പുനഃക്രമീകരിച്ചു.
രണ്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.പി.എ/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ19 ലേയ്ക്ക് മാറ്റി.
പരീക്ഷാഫലം
പത്താം സെമസ്റ്റർ ബി.ആർക്ക് റെഗുലർ & സപ്ലിമെന്ററി (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ മ്യൂസിക് പ്രാക്ടിക്കൽ അഞ്ച് മുതൽ അതതു കോളേജുകളിൽ നടത്തും.
ഹാൾടിക്കറ്റ്
സർവകലാശാലയിലേയും യൂണിവേഴ്സിറ്റി കോളേജിലേയും പഠന വകുപ്പുകളിലേക്കും ലക്ഷ്മീബായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലേക്കും എം.ഫിൽ പ്രവേശന പരീക്ഷകൾക്കുളള ഹാൾടിക്കറ്റ് admissions.keralauniversity.ac.inൽ.
പ്രവേശന പരീക്ഷ
കാര്യവട്ടം സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, ലക്ഷ്മീഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, (സായി - എൽ.എൻ.സി.പി.ഇ) 2019 - 20 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ് - 2 വർഷം) കോഴ്സിന് എസ്.സി/എസ്.റ്റി വിഭാഗത്തിന് വേി മാറ്റിവെയ്ക്കപ്പെട്ട ഏഴ് ഒഴിവുകളിലേയ്ക്ക് (പെൺകുട്ടികൾ - 5 & ആൺകുട്ടികൾ - 2) നിശ്ചിത യോഗ്യതയുളള എസ്.സി/എസ്.റ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: ബിരുദം. താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം (അസ്സൽ) അഞ്ചിന് രാവിലെ എട്ടിന് കോളേജിൽ ഹാജരാകണം. ക് 2019 - 20 അദ്ധ്യയന വർഷം പ്രവേശന പരീക്ഷയ്ക്ക് ഹാജരായവർ അപേക്ഷിക്കാൻ യോഗ്യരല്ല. വിശദവിവരങ്ങൾക്ക്: www.lncpe.gov.in
യു.ജി/പി.ജി സ്പോർട്സ് ക്വാട്ട പ്രവേശനം
സ്പോർട്സ് ക്വാട്ട അപേക്ഷകളിൻമേലുള്ള പരിശോധന പൂർണ്ണമാകാത്ത സാഹചര്യത്തിൽ രിൽ വിവിധ കോളേജുകളിൽ നടക്കുമെന്നറിയിച്ചിരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള പ്രവേശനം മാറ്റിവച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കും.