aisf

തിരുവനന്തപുരം: എ.ഐ.എസ്.എഫ് 44-ാം സംസ്ഥാന സമ്മേളനം ഇന്ന് (വെള്ളി) ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന പരിസ്ഥിതി, സാംസ്‌കാരിക, ദീപശിഖാ ജാഥകൾ വൈകിട്ട് 3ന് ആയുർവേദ കോളേജ് ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന വിദ്യാർത്ഥി റാലി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ ഉദ്ഘാടനം ചെയ്യും. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺ ബാബു അദ്ധ്യക്ഷത വഹിക്കും.

എ.ഐ.എസ്.എഫ് ദേശീയ പ്രസിഡന്റ് ശുഭം ബാനർജി, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ദിവാകരൻ എം.എൽ.എ, സ്വാഗതസംഘം ചെയർമാൻ അഡ്വ. ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ്, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ. സജിലാൽ, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരൻ എന്നിവർ സംസാരിക്കും.

നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർത്ഥിനി കലാജാഥയിലെ അംഗങ്ങളെ ആദരിക്കുന്ന പരിപാടി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും.
4ന് രാവിലെ 10ന് 'സംഘപരിവാർ കാലത്ത് മതേതര വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ" എന്ന വിദ്യാഭ്യാസ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.