bus

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്​റ്റം പ്രവർത്തിപ്പിക്കുന്നതു പോലുള്ള നിയമലംഘനങ്ങൾ ആവർത്തിക്കുന്നില്ലെന്ന്‌ മോട്ടോർ വാഹനവകുപ്പും പൊലീസും ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്. മോട്ടോർ വാഹന നിയമം 53 ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മിഷണർ കമ്മിഷനെ അറിയിച്ചു.