തിരുവനന്തപുരം : വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 42 പവൻ സ്വർണം പിടികൂടി. ഇന്നലെ രാവിലെ എയർ ഇന്ത്യ 928 വിമാനത്തിൽ റിയാദിൽ നിന്ന് എത്തിയ കാസർകോട് സ്വദേശി സുബി അഗസ്റ്റിനാണ് (28) കസ്റ്റംസിന്റെ പിടിയിലായത്. ഹാൻഡ്ബാഗിനുള്ളിൽ മാലയും വളകളുമായാണ് സ്വർണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് വിഭാഗം കേസെടുത്തു.