ignou

തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സി​റ്റിയുടെ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്ക​റ്റ് പ്രവേശനം 14 വരെ നീട്ടി. https://onlineadmission.ignou.ac.in/ലാണ് അപേക്ഷിക്കേണ്ടത്. റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്​റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്​റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എക്കണോമിക്‌സ്, ഹിസ്​റ്ററി, പൊളി​റ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്​റ്റഡീസ്, ഡിസ്​റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയ​റ്റെ​റ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്റേറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്ക​റ്റ് പ്റോഗ്റാമ്മുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്റം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2344113 / 2344120.