ഫ്ളോറിഡ : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയ്ക്ക് നാളെ തുടക്കമാകും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് വേദിയാകുന്നത് അമേരിക്കയിലെ ഫ്ളോറിഡ ലൗഡർ ഹിൽസ് സ്റ്റേഡിയമാണ്. മൂന്നുവർഷം മുമ്പ് ഇൗ സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഒരു ട്വന്റി 20 മത്സരം കളിച്ചിരുന്നു. അന്ന് ഇന്ത്യയ്ക്കുവേണ്ടി കെ.എൽ. രാഹുൽ 46 പന്തുകളിൽ നിന്നും എവിൻ ലെവിസ് വിൻഡീസിനുവേണ്ടി 49 പന്തുകളിൽ നിന്നും സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ ഒറ്റ റൺസിന് ഇന്ത്യയാണ് ജയിച്ചിരുന്നത്.
ധോണിയെ കൂടാതെയാണ് ഇന്ത്യ വിൻഡീസ് പര്യടനത്തിന് തിരിച്ചിരിക്കുന്നത്. രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയവർ ടീമിലുണ്ട്