പേരാമ്പ്ര: എസ്.ഡി.പി.ഐ -കോൺഗ്രസ് സംഘർഷം നിലനിൽക്കുന്ന കോഴിക്കോട് പേരാമ്പ്രയിൽ അക്രമങ്ങൾ തുടരുന്നു. ഇന്നലെ രാത്രി കോൺഗ്രസ് ഓഫീസിന് നേരെ നടന്ന ആക്രമമാണ് ഒടുവിലത്തെ സംഭവം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികൾ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐ ഓഫീസിന് നേരെയും ഇവിടെ അക്രമം ഉണ്ടായിരുന്നു. അക്രമം പടരാതിരിക്കാൻ പേരാമ്പ്ര സി.ഐ കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.