കിളിമാനൂർ: എസ്.എൻ.ഡി.പി യോഗം അടയമൺ ശാഖയുടെ വാർഷിക പൊതുയോഗം വാമനപുരം യൂണിയൻ ചെയർമാൻ പാങ്ങോട് ചന്ദ്രന്റെ അധ്യക്ഷതയിൽ യൂണിയൻ കൺവീനർ വേണു കാരണവർ ഉദ്ഘാടനം ചെയ്തു. യുണിയൻ മുൻ പ്രസിഡന്റ് ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭരണ സമിതി ഭാരവാഹികളായി അടയമൺ മുരളി (പ്രസിഡന്റ്) സുനിൽ കുമാർ (വൈസ് പ്രസിഡന്റ്) ഷാജു (സെക്രട്ടറി) എന്നിവരടങ്ങുന്ന 14 അംഗ വിനെയും തിരഞ്ഞെടുത്തു.