തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിനെ അതിജീവിക്കാൻ കേരളം നൽകിയ സഹായങ്ങൾക്ക് നന്ദി അറിയിച്ച് ഒഡിഷ മുഖ്യമന്ത്റി നവീൻ പട്‌നായിക് പിണറായി വിജയന് കത്തയച്ചു. മേയ് മാസത്തിൽ ചുഴലിക്കാറ്റുണ്ടായപ്പോൾ ത്വരിതഗതിയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ദ്ധരെ അയച്ചതുൾപ്പെടെയുള്ള നടപടിയെയാണ് ഒഡിഷ മുഖ്യമന്ത്റി പ്രകീർത്തിച്ചത്.