തിരുവനന്തപുരം: ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി വിധി നിർഭാഗ്യകരവും തികഞ്ഞ നീതി നിഷേധവുമാണെന്ന് വി.എം. സുധീരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങളും ഗുരുതരമായ കുറ്റകൃത്യങ്ങളും വൻതോതിൽ വർദ്ധിച്ചു വരുന്ന കേരളത്തിലെ മോശമായ സാഹചര്യം കൂടുതൽ വഷളാകുന്നതിന് ഇതിടയാക്കുമെന്ന ആശങ്കയാണുയരുന്നത്.
സർക്കാരും പൊലീസും നീതിയുടെ പക്ഷത്തല്ലെന്നും കൊടും കുറ്റവാളികളോടൊപ്പമാണ് എന്നും അവർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിലൂടെയും 56 ലക്ഷം രൂപ ചെലവിട്ട് സുപ്രീംകോടതി അഭിഭാഷകരെ കൊണ്ടുവന്നതിലൂടെയും ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.