കുഴിത്തുറ: കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രത്തിനടുത്തുള്ള 2 ക്ഷേത്രങ്ങളിൽ മോഷണം. നാഗർകോവിൽ പറകൈ മുത്താരമ്മൻ ക്ഷേത്രത്തിലും പിള്ളയാർപ്പുരം നാരായണസ്വാമി ക്ഷേത്രത്തിലുമാണ് കവർച്ച നടന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. രണ്ട് ക്ഷേത്രങ്ങളിലും പൂജാരിമാർ രാവിലെ നടതുറക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. രണ്ട് ക്ഷേത്രങ്ങളിലെയും മൂലസ്ഥാന വാതിൽ തകർത്ത നിലയിലാണ്. മുത്താരമ്മൻ ക്ഷേത്രത്തിൽ നിന്ന് മൂന്നര പവനും നാരായണസ്വാമി ക്ഷേത്രത്തിൽ നിന്ന് ഒന്നര പവനും കവർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശുചീന്ദ്രം പൊലീസും കന്യാകുമാരി ഡി.എസ്.പി ഭാസ്കരനും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു