പുതുക്കിയ പരീക്ഷാ തീയതി
അഞ്ചിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി പേപ്പർ - 'ഇന്റർപ്രട്ടേഷൻ ഒഫ് സ്റ്റാറ്റ്യൂട്ട്സ് ആൻഡ് പ്രിൻസിപ്പിൾസ് ഒഫ് ലജിസ്ലേഷൻ' പരീക്ഷ 14 ലേക്കും ഏഴിന് നടത്താനിരുന്ന 'ക്രിമിനൽ പ്രോസീജ്വർ കോഡ്' പരീക്ഷ 20 ലേക്കും മാറ്റി.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ച് ആറ്, ഏഴ് തീയതികളിൽ എസ്.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ച് ആറിന് യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടത്തും നടക്കും.
അഞ്ചാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) ഏപ്രിൽ 2019 (സപ്ലിമെന്ററി) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് പ്രാക്ടിക്കൽ ആറ്, ഏഴ് തീയതികളിൽ കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലത്തും നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ബയോടെക്നോളജി, ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 19 മുതൽ നടത്തും.
ടൈംടേബിൾ
ബി.എസ്സി (ആന്വൽ സ്കീം) (ഏപ്രിൽ 2019 സെഷൻ) പാർട്ട് I, II & III പാർട്ട് സബ്സിഡിയറി വിഷയങ്ങളായ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിംഗ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സംസ്കൃതം സ്പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ & ജ്യോതിഷ്യ), ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് എക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, മ്യൂസിക്, മ്യൂസിക് (കേരള നടനം), എം.എം.സി.ജെ, മൈക്രോബയോളജി, എം.എസ്സി എൻവയോൺമെന്റൽ സയൻസ്, പി.ജി.ഡി.ഇ.സി (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ), ഒന്നാം സെമസ്റ്റർ എം.ബി.എ (2014 & 2018 സ്കീമുകൾ - ഫുൾടൈം/റെഗുലർ ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആന്റ് ടൂറിസം) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ എം.എ മലയാളം (2016 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷാഫലം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഹാജരാക്കി മാർക്ക്ലിസ്റ്റുകൾ ഇ.ജി IX സെക്ഷനിൽ നിന്നും 12 മുതൽ കൈപ്പറ്റാം.
അഞ്ചാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് (2013 അഡ്മിഷനു മുൻപ് : 2010 & 2011 അഡ്മിഷൻ - മേഴ്സി ചാൻസ്, 2012 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫീസ്
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും രജിസ്റ്റർ ചെയ്യാം.
സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലേക്കുളള (ഇ.സി, സി.എസ്, ഐ.ടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക്: 9037119776
കാര്യവട്ടത്തെ എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്ടിക്കൽ കമ്മ്യൂണിക്കേഷൻ) (ഒപ്ടോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ്), എം.ടെക് ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്) പ്രോഗ്രാമുകളിൽ ജനറൽ, എസ്.ഇ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി അഞ്ചിന് രാവിലെ പത്തിന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.
യു.ഐ.എം കളിലെ ഒഴിവുളള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായി കാര്യവട്ടത്തുളള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും.
അപേക്ഷ ക്ഷണിക്കുന്നു
ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ജിയോ സ്പെഷ്യൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സ് അഡ്മിഷന് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയോൺമെന്റ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ പത്ത്. ഫോൺ: 0471 2308214, വിശദവിവരങ്ങൾക്ക്: www.cgist.ac.in
യു.ജി/പി.ജി പ്രവേശനം 2019-20 : പ്രത്യേക അലോട്ട്മെന്റ്
യു.ജി/പി.ജി പ്രവേശനത്തിനുള്ള പ്രത്യേക അലോട്ട്മെന്റ് http://admissions.keralauniversity.ac.inൽ. അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശന ഫീസ് ഓൺലൈനായി ഒടുക്കണം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ഒടുക്കി അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. മൂന്ന്, അഞ്ച് തീയതികളിലാണ് അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. നിലവിൽ അഡ്മിഷൻ നേടിക്കഴിഞ്ഞവർക്ക് പ്രത്യേക അലോട്ട്മെന്റിൽ പുതിയ അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിക്കുന്ന കോളേജിൽ നിന്നു ടി.സി. വാങ്ങിയ ശേഷം പുതിയ അലോട്ട്മെന്റ് പ്രകാരമുള്ള കോളേജിൽ അഡ്മിഷൻ എടുക്കണം.