തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിലെ എസ്.എഫ്.എെ പ്രവർത്തകനായ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികളുടെ ജാമ്യ ഹർജി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിലെ നാല്, അഞ്ച്, ആറ് പ്രതികളായ അദ്വെെത് മണികണ്ഠൻ, ആദിൽ മുഹമ്മദ്, ആരോമൽ എന്നിവരുടെ ജാമ്യ ഹർജിയാണ് കോടതി തള്ളിയത്.
പ്രതികൾ ചെയ്ത കുറ്രകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്തും, വീണ്ടും കാമ്പസിൽ കലാപ സാദ്ധ്യത മുൻകൂട്ടി കണ്ടുമാണ് ജാമ്യ ഹർജി തള്ളുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
കഴിഞ്ഞമാസം 12 നാണ് യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ വച്ച് എസ്.എഫ്.എെ പ്രവർത്തകനായ അഖിലിനെ എസ്.എഫ്.എെ യൂണിറ്ര് കമ്മിറ്റി അംഗങ്ങളായ പ്രതികൾ കുത്തി വീഴ്ത്തിയത്. ഇവരുടെ ജാമ്യ ഹർജി നേരത്തേ മജിസ്ട്രേട്ട് കോടതിയും തള്ളിയിരുന്നു.