തിരുവനന്തപുരം:യു.എ.ഇയിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്സ് മുഖേന 210 നഴ്സുമാർക്ക് ഉടൻ നിയമനം നൽകുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. യു.എ.ഇയിൽ നോർക്ക റൂട്ട്‌സ് മഖേന ഇത്തരത്തിൽ വലിയ നിയമനം ആദ്യമായാണ്. ജനറൽ ഒ.പി.ഡി, മെഡിക്കൽ സർജിക്കൽ വാർഡ്, ഒ.ടി, എൽ.ഡി.ആർ & മിഡ് വൈഫ്, എൻ.ഐ.സി.യു, ഐ.സി.യൂ & എമർജൻസി, നഴ്‌സറി, എൻഡോസ്‌കോപി, കാത്‌ലാബ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബി.എസ് സി നഴ്‌സിംഗ് ബിരുദവും 3 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള 40 വയസിനു താഴെ പ്രായമുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. അടിസ്ഥാന ശമ്പളം 4000 ദിർഹം മുതൽ 5000 ദിർഹം വരെ (ഏകദേശം 75,000 മുതൽ 94,000 രൂപ വരെ). മേൽപറഞ്ഞ യോഗ്യതയും (യു.എ.ഇ. ഡി.എച്ച്.സി.സി ലൈസൻസുമുള്ളവർക്ക് മുൻഗണന). വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം rmt1.norka@kerala.gov.in എന്ന ഇമെയിലിലേക്ക് 31ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾ 04712770577, 04712770540 ലും 18004253939 എന്ന ടോൾഫ്രീ നമ്പരിലും ലഭിക്കും.