kesari-88

കളമശേരി : സി.പി.എം നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമായി പി. രാജീവിന്റെ ഭാര്യാപിതാവ് വൈക്കം തെക്കേനട വളവത്ത് പുത്തൻ പുരയ്ക്കൽ കെ.പി. കേസരി (88, മർച്ചന്റ് നേവി മുൻ ക്യാപ്ടൻ) നിര്യാതനായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം. ഭാര്യ: പരേതയായ അംബിക (കേന്ദ്ര തൊഴിൽ വകുപ്പ് മുൻ ഉദ്യോഗസ്ഥ). മക്കൾ : ഉമകേസരി (പടന്താലുംമൂട്, പാറശാല), ലക്ഷ്മി കേസരി (അബുദാബി), ഡോ. വാണി കേസരി (ഡയറക്ടർ, കുസാറ്റ് ലീഗൽ സ്റ്റഡീസ്, കളമശേരി). മറ്റു മരുമക്കൾ: വിശ്വം (ഉണ്ണി, പാറശാല), ശ്രീകുമാർ (അബുദാബി). മൃതദേഹം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സംസ്‌കാരം പിന്നീട് വൈക്കത്തെ കുടുംബ വീട്ടിൽ നടക്കും.