loknath-behra-shuhaib-cas
loknath behra shuhaib case

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ കോടതി വിധിയിൽ സന്തോഷമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ. കു​റ്റമ​റ്റ രീതിയിലാണ് അന്വേഷണം നടന്നത്. കോടതി വിധി ഇത് ശരിവയ്ക്കുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചാവക്കാട് കോൺഗ്രസുകാരനെ കൊലപ്പെടുത്തിയത് പ്റദേശത്തിന് പുറത്തുള്ളവരാണെന്നാണ് വിവരം. പ്റതികളെ ഉടൻ പിടികൂടും. പാലക്കാട് പൊലീസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ് പി അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ലഭിച്ചാലുടൻ നടപടിയെടുക്കും. എം എൽ എ യെ മർദ്ദിച്ച കേസിൽ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.