mbbs-mop-up-counselling

തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്മെന്റിനു ശേഷം ഒഴിവു വരുന്ന എം.ബി.ബി.എസ് സീറ്റുകളിലേക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ മോപ്പ് അപ് കൗൺസലിംഗ് നടത്തും. കാര്യവട്ടം സ്പോർട്സ് ഹബിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെഷൻ സെന്ററിൽ 7ന് രാവിലെ 10മുതലാണ് മോപ് അപ്. കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിലുള്ളവർക്കേ അവസരമുള്ളൂ. ബി.ഡി.എസ് കോഴ്സിലേക്കുള്ള മോപ് അപ് കൗൺസലിംഗ് പ്രത്യേകമായി നടത്തും.

എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് ലഭിച്ച് ഏതെങ്കിലും കോഴ്സിലേ കോളേജിലോ പ്രവേശനം നേടിയവർ ആ കോളേജിൽ നിന്നുള്ള എൻ.ഒ.സി, രേഖകളുടെ പൊസഷൻ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം. എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിലല്ലാതെ പ്രവേശനം ലഭിച്ചവർ ടി.സി ഉൾപ്പെടെയുള്ള അസൽ രേഖകൾ ഹാജരാക്കണം. എൻ.ആർ.ഐ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കാൻ അതിനുള്ള രേഖകൾ ഹാജരാക്കണം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)