1. 17-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുറഞ്ഞ ഭൂരിപക്ഷത്തിനുടമ ?
ഭോലാനാഥ് - 181 വോട്ട്
2. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകീകരിക്കുന്നതിന് ശുപാർശ ചെയ്ത കമ്മിറ്റി ?
ഖാദർ കമ്മിറ്റി
3. ഈയിടെ അന്തരിച്ച മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ?
മുഹമ്മദ് മുർസി
4. അണ്ടർ 20 ലോകകപ്പ് ഫുട്ബാൾ കിരീടം നേടിയത് ?
ഉക്രൈൻ
5. 2019-ൽ ദോഹയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം?
ബഹറിൻ
6. ഐ.എസ്.ആർ.ഒക്ക് കീഴിൽ പുതുതായി തുടങ്ങിയ വാണിജ്യ സ്ഥാപനം ?
ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്
7. തമിഴ്‌നാടിന്റെ സംസ്ഥാന ചിത്രശലഭമായി തിരഞ്ഞെടുക്കപ്പെട്ടത്?
തമിഴ് യെമൻ
8. ആരുടെ ജന്മദിനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി ആചരിക്കുന്നത്?
പി.സി. മഹലനോബിസ്
9. ഇന്ത്യയിൽ ആദ്യമായി ഗോത്രഭാഷകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കിയ സംസ്ഥാനം?
കേരളം
10. 2019-ലെ അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ പ്രധാന വേദി?
റാഞ്ചി
11. പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്നതിന് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി ?
മാതൃയാനം
12. ചന്ദ്രന്റെ ഉപരിതലത്തിൽ ആദ്യമായി പരുത്തിച്ചെടി മുളപ്പിച്ച രാജ്യം?
ചൈന
13. 2019ലെ ഫിഫ വനിതാ ലോകകപ്പിന്റെ വേദി?
ഫ്രാൻസ്
14. ചേതൻ ശർമ്മയ്ക്കുശേഷം ലോകകപ്പിൽ ഹാട്രിക് നേടിയ ഇന്ത്യക്കാരൻ ?
മുഹമ്മദ് ഷമി
15. അടുത്തിടെ 100 രൂപയ്ക്ക് മുകളിൽ മൂല്യം വരുന്ന ഇന്ത്യൻ നോട്ടുകൾ നിരോധിച്ച രാജ്യം ?
നേപ്പാൾ
16. സ്ഥാപിച്ചതിന്റെ 125-ാം വാർഷികം 2019 ൽ ആഘോഷിച്ച ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക്
17.അർദ്ധ കുംഭമേള 2019-ന്റെ വേദി?
പ്രയാഗ് രാജ്
18. ഇപ്രാവശ്യത്തെ മലയാറ്റൂർ അവാർഡ് ആർക്കാണ് ലഭിച്ചത് ?
സക്കറിയ
19. ബാറ്ററിൽ നിന്നുള്ള ഊർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്രൂസ് കപ്പൽ ?
എം.എസ്. റോൾസ് അമുണ്ട്‌സ്
20. ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജഡ്ജി?
ജോയിറ്റ മണ്ഡൽ