coconut

തിരുവനന്തപുരം : കൊപ്രയ്ക്ക് പുറമേ പച്ചത്തേങ്ങ സംഭരണത്തിനും കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ സംഭരണ രീതിയും താങ്ങുവിലയും വേണമെന്നും . കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ നേതൃത്വത്തിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വകുപ്പ് തലവൻമാരുടെയും കർഷകപ്രതിനിധികളുടെയും യോഗത്തിൽ കേരളം ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനത്തിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കർഷകർക്ക് കൊപ്രയായി സംസ്‌കരിച്ച് നൽകാനുള്ള സാഹചര്യങ്ങൾ കുറവാണ്. പച്ചത്തേങ്ങയ്ക്ക് 42.70 രൂപ കുറഞ്ഞ താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ ക്വിന്റലിന് 15699 രൂപ കൊപ്രയ്ക്ക് താങ്ങുവിലയായി നൽകണം. (കിലേയ്ക്ക് 156.99 രൂപ). നിലവിൽ ക്വിന്റലിന് 9521 രൂപയാണ് കൊപ്രയുടെ താങ്ങുവില.. കേരളത്തിൽ ഒരു തേങ്ങ ഉത്പാദിപ്പിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന ചെലവ് 19 രൂപയാണ്.
സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും ഉത്പന്ന വൈവിധ്യവത്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾക്കുമുള്ള സാധ്യതകൾ തേടണമെന്ന് യോഗത്തിൽ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കമ്മീഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസ് ചെയർമാൻ ഡോ. വി.പി. ശർമ അധ്യക്ഷത വഹിച്ചു. .
. കാർഷികോത്പാദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, സെക്രട്ടറി രത്തൻ ഖേൽകർ, കേരഫെഡ് ചെയർമാൻ വേണുഗോപാലൻ നായർ, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, കർഷകപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .