തിരുവനന്തപുരം: ഈ വർഷത്തെ കേരള യൂണിവേഴ്സിറ്റി ബി.ആർക്ക് പരീക്ഷയിൽ ഒന്നും രണ്ടും നാലും റാങ്കുകൾ കൊല്ലം ടി.കെ.എം. എൻജിനീയറിംഗ് കോളേജിലെ ആർക്കിടെക്ചർ വിഭാഗം കരസ്ഥമാക്കി.
അനു സാം, മറിയ മത്തായി, റിതിക സെൻ എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്നും രണ്ടും നാലും റാങ്കുമായി അപൂർവ നേട്ടം കൈവരിച്ചത്. ഇത് കൂടാതെ അഞ്ചും ഏഴും ഒൻപതുമുൾപ്പെടെ ആദ്യത്തെ പത്തു റാങ്കുകളിൽ ആറെണ്ണവും ടി.കെ.എമ്മിനാണ് . പതിനൊന്നും പന്ത്രണ്ടും പതിമൂന്നും റാങ്കുകളും ടി.കെ. എം. കരസ്ഥമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ഉയർന്ന റേറ്റിംഗ് ലഭിച്ച ടി.കെ.എം. ആർക്കിടെക്ചർ വിഭാഗത്തിലെ വിദ്യാർത്ഥികൾ അക്കാഡമിക് വിജയത്തിലും തൊഴിൽ രംഗത്തും മുന്നിലാണ്.