-basheer
basheer

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവർത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ ശ്രദ്ധേയനായിരുന്നു ബഷീർ. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവർത്തകനെയാണ് നഷ്ടപ്പെട്ടത്.

മുഖ്യമന്ത്രി പിണറായി വിജയൻ

കെ മുഹമ്മദ് ബഷീർ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണം . കുറ്റക്കാർആരായാലും മുഖംനോക്കാതെ നടപടി വേണം. പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഗൗരവതരമാണ്. ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാര്‍ ഏറ്റെടുക്കണം. ഭാര്യക്ക് ജോലി നൽകണം

രമേശ് ചെന്നിത്തല

പ്രതിപക്ഷനേതാവ്

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ

2004ൽ തിരൂരിൽപ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ച ബഷീർ മികച്ച പ്രവർത്തനത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയനായി. സൗമ്യമായ പെരുമാറ്റത്തിനുടമയായ അദ്ദേഹം മാധ്യമപ്രവർത്തന രംഗത്ത് വലിയ ഭാവിയുള്ള വ്യക്തിയായിരുന്നു.

- മന്ത്രി ഇ.പി .ജയരാജൻ

പത്രപ്രവർത്തന രംഗത്ത് ഇതിനോടകം ശ്രദ്ധേയനായ ബഷീർ ഇനിയുമേറെ സംഭാവനകള്‍ നല്കാന്‍ കഴിയുന്ന പ്രതിഭാശാലിയായിരുന്നു . ബഷീറിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് ജോലി ഉൾപ്പെടെ എല്ലാ സഹായവും സർക്കാർചെയ്യണം .

-മുല്ലപ്പള്ളി രാമചന്ദ്രൻ
കെ.പി.സി.സി പ്രസിഡന്റ്

ബഷീറിന്റെ ആകസ്മിക മരണം ഞെട്ടലുളവാക്കി . എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും കൂടി പെരുമാറുന്ന ബഷീർ പത്ര പ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

-ഉമ്മന്‍ ചാണ്ടി


ബഷീറിന്റെ (കെഎം ബി ) അപകട മരണത്തിൽ അനുശോചിക്കുന്നു . കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

കോടിയേരി ബാലകൃഷ്‌ണൻ
സിപി എം സംസ്ഥാന സെക്രട്ടറി


മാധ്യമരംഗത്തെ സൗമ്യവും സജീവവുമായ സാന്നിധ്യമായിരുന്നു ബഷീർ. ഹൃദ്യമായ പെരുമാറ്റത്തിലൂടെയും വസ്തുനിഷ്ഠമായ റിപ്പോർട്ടിങ്ങിലൂടെയും ഏവരിലും ആ ചെറുപ്പക്കാരൻ മതിപ്പ് ഉളവാക്കിയിരുന്നു. സംഭവത്തിന് കാരണമായത് എത്ര ഉന്നതരായാലും മുഖം നോക്കാതെ നിയമപരമായ നടപടി സ്വീകരിക്കണം

വി.എം സുധീരൻ
മുൻ കെ.പി.സി.സി പ്രസിഡന്റ്



ഭാവി വാഗ്ദാനമായ ഊർജസ്വലനായ ഒരു യുവപത്രപ്രവർത്തകനെയാണ് നഷ്ടമായിരിക്കുന്നത്. ആത്മാർത്ഥയും, സത്യസന്ധതയും കൈമുതലാക്കിയ അദ്ദേഹം സുഹൃത്തുക്കൾക്കിടയിലും മാധ്യമപ്രവർത്തകർക്കിടയിലും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമാണ്. അപകടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണം. ബഷീറിന്റെ നിരാലംബരായ കുടുംബത്തിന് അടിയന്തിരമായി സർക്കാർധനസഹായം നൽകണം

കെ.സി വേണുഗോപാ