തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 165-ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങൾ സെപ്തംബർ 7, ​8, ​9 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. 7ന് രാവിലെ 9ന് ഗുരുദേവ കൃതികളുടെ ആലാപനം.എൽ.പി: ജീവകാരുണ്യ പഞ്ചകം.യു.പി: സദാചാരം,​ എച്ച്.എസ്: അനുകമ്പാദശകം,​ എച്ച്.എസ്.എസ്: അറിവ് (ശ്ലോകം 6മുതൽ 15വരെ)​,​ കോളേജ്: അദ്വൈതദീപിക (ശ്ലോകം 10മുതൽ 19വരെ)​,​ പൊതുവിഭാഗം: സ്വാനുഭവഗീതി (വിഭുദർശനം,​ ആദ്യത്തെ 20 ശ്ലോകങ്ങൾ)​. ഉച്ചയ്ക്ക് 1.30ന് പ്രസംഗം (മലയാളം)​. എൽ.പി: വയൽവാര മഹിമ, യു.പി: ആലുവ അദ്വൈതാശ്രമം (എച്ച്.എസ്,​ എച്ച്.എസ്.എസ്,​ കോളേജ്,​ പൊതു വിഭാഗങ്ങൾക്ക് വിഷയം മത്സര സമയത്ത് നൽകും)​. 8ന് രാവിലെ 9ന് എച്ച്.എസ്,​ എച്ച്.എസ്.എസ്,​ കോളേജ്,​ പൊതുവിഭാഗങ്ങൾക്കുള്ള കവിതാ രചന. 11ന് എച്ച്.എസ്,​ എച്ച്.എസ്.എസ്,​ കോളേജ്,​ പൊതുവിഭാഗങ്ങൾക്കുള്ള ഉപന്യാസ രചന (വിഷയം മത്സരം ആരംഭിക്കുന്നതിന് മുൻപ് നൽകും)​. ഉച്ചയ്ക്ക് 1.30ന് ക്വിസ് മത്സരം (ഗ്രൂപ്പ് 1: എൽ.പി,​ യു.പി. ഗ്രൂപ്പ് 2: എച്ച്.എസ്,​ എച്ച്.എസ്.എസ്. ഗ്രൂപ്പ് 3: കോളേജ്,​ പൊതു വിഭാഗം)​. 9ന് രാവിലെ 9ന് ശതശ്ലോകാലാപനം (പൊതുവിഭാഗം: ശിവശതകം)​. 10ന് ചിത്രരചന (ഗ്രൂപ്പ് 1: എൽ.കെ.ജി,​ യു.കെ.ജി. ഗ്രൂപ്പ് 2: ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ. ഗ്രൂപ്പ് 3: അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ. ഗ്രൂപ്പ് 4: എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ)​. ഉച്ചയ്ക്ക് 1.30ന് ശതശ്ലോകാലാപനം (പൊതുവിഭാഗം: ആത്മോപദേശ ശതകം)​.മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡ്,​മെരിറ്റ് സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും.അന്വേഷണങ്ങൾക്ക് ഫോൺ: 9633794765 (കെ.ആർ വേണുഗോപാലൻ)​,​ 9818831999 (എം.ആർ കോമളകുമാരൻ)​.