lateral-entry

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള (ഇ.സി, സി.എസ്, ഐ.ടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ 5, 6, 7തീയതികളിൽ രാവിലെ 10 മുതൽ കോളേജിൽ നടത്തും. വിശദവിവരങ്ങൾക്ക് : 9037119776.

കാര്യവട്ടത്തെ എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ), (ഒപ്ടോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ്), എം. ടെക് ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്) എന്നീ പ്രോഗ്രാമുകളിൽ ജനറൽ, എസ്.ഇ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 5ന് രാവിലെ 10ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.

യു.ഐ.എംകളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായി കാര്യവട്ടത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ 8ന് സ്പോട്ട് അഡ്മിഷൻ നടത്തും.

മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ നിശ്ചിത യോഗ്യത സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. ചുവടെ പറയുന്ന കോഴ്സുകളിൽ സീറ്റുകൾ ലഭ്യമാണ്.

ബി.ടെക് റെഗുലർ ആൻഡ് ലാറ്ററൽ എൻട്രി കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് മെക്കാനിക്കൽ എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് സിവിൽ എൻജിനീയറിംഗ് ബയോ ടെക്നോളജി ആൻഡ് ബയോ കെമിക്കൽ എൻജിനീയറിംഗ്.

എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് പവർ സിസ്റ്റംസ് അപ്പ്‌ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. എം.സി.എ റെഗുലർ ആൻഡ് ലാറ്ററൽ എൻട്രി. ഫോൺ: 994657222.