biju

പാറശാല: കുപ്രസിദ്ധ മോഷ്ടാവ് പെരുംകുളം കൊണ്ണിയൂർ ഉറിയക്കോട് കോളൂർ മേലേപുത്തൻവീട്ടിൽ പറക്കുംതളിക ബൈജു എന്നറിയപ്പെട്ടിരുന്ന ബൈജുവിനെ (41) റിമാൻഡ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ദിവസം രാത്രിയിൽ ഇഞ്ചിവിളയ്ക്ക് സമീപം നടുത്തോട്ടം ചർച്ചിന് സമീപത്തെ ശ്‌മശാനത്തിൽ സംശയാസ്പദമായ നിലയിൽ കണ്ടതിനെ തുടർന്നാണ് ഇയാൾ പാറശാല പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തിന് സമീപത്ത് നിന്നു മോഷ്ടിച്ച ബൈക്കിലാണ് പാറശാലയിൽ എത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.