കിളിമാനൂർ: ഇവിടെ ഗ്രാമങ്ങൾ ഉണരുന്നത് പാറക്വാറിയിലെ വെടി മുഴക്കം കേട്ടാണ്.അതിരാവിലെ തന്നെ തുടങ്ങുന്ന പാറ പൊട്ടിക്കൽ അവസാനിപ്പിക്കുന്നതോ പാതിരാത്രിയിലും. സ്കൂൾ കുട്ടികൾ സ്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും പോകുന്ന സമയങ്ങളിൽ പാറയുമായി പായുന്ന ടിപ്പർ ലോറികളും. ഇതെല്ലാം ഒരു നാടിന്റെ ഉറക്കെ കെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.പരാതികൾ പലയിടത്തായി അനവധി കൊടുത്തു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രമല്ല പലർക്കും അതിന് തക്ക ദുരനുഭവങ്ങളുമുണ്ടായി. ഇതോടെ നഗരൂർ ,കരവാരം പഞ്ചായത്തുകളിലെ അനധികൃത പാറ ഖനനം ഇവിടത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർത്തു തുടങ്ങി. നിരവധി ജനകീയ സമരങ്ങൾ നടന്നിട്ടും നിർവ്യാജം പാറ പൊട്ടിക്കൽ തുടരുകയാണ്. അന്യ സംസ്ഥാന മുതലാളിമാർ ആണ് ഇതിന് പിന്നിൽ എന്ന് നാട്ടുകാർ പറയുന്നു. നിലവിൽ നഗരൂർ പഞ്ചായത്തിലെ പോരിയോട് മലയിൽ പാറ പൊട്ടിക്കുന്നതിന് അനുമതി തേടി പഞ്ചായത്തിൽ അപേക്ഷ നൽകിയിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് മുല്ലക്കര രത്നാകരൻ എം.എൽ.എ ഉൾപ്പെടെ പരിസ്ഥിതി പ്രവർത്തകർ ഇവിടെ എത്തുകയും സമരക്കാർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. നിലവിൽ പാറ പൊട്ടിക്കാൻ അനുമതി തേടി അപേക്ഷ നൽകിയ പോരിയോട് മല ഉൾപ്പെടെയുള്ളവ സർക്കാർ തരിശ് ഭൂമിയിലാണ്. മലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പതിവ് ഭൂമി വാങ്ങി അതിനോട് ചേർന്നുള്ള സർക്കാർ വക പാറമലയിലെ പാറ പൊട്ടിച്ച് കടത്തുകയാണ് ചെയ്യുന്നത്. കരവാരം പഞ്ചായത്ത് നൽകിയ ഡ്യൂമാൾ സർട്ടിഫിക്കറ്റ് പ്രകാരം ലൈസൻസുള്ള മറ്റു സ്ഥലങ്ങളിൽ നിന്ന് ഇവിടെ പാറ എത്തിച്ച് ക്രഷർ യൂണിറ്റ് നടത്താനെ അനുമതിയുള്ളൂ.ഇതിനൊരു പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ ആഹ്വാനം.
കരവാരം, നഗരൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന പാറമടകൾ ചൊവാഴ്ച കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പരിശോദിക്കും.പാറ ഖനനം മൂലം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ പരിശോദിക്കും. ബി.സത്യൻ, എം .എൽ .എ
ദുരിത ജീവിതം തള്ളി നീക്കുന്നവർ
വെള്ളല്ലൂർ
നന്ദായ് വനം
നെടുമ്പറമ്പ്
ശിവൻ മുക്ക്
വടയടി കുന്ന്
പാരിസ്ഥിതിക പ്രത്യഘാതം
നീരുറവകൾ പലതും വറ്റി വരണ്ടു
ജലക്ഷാമം രൂക്ഷമായി
നെൽപ്പാടങ്ങൾ നികന്നു
കൃഷി അന്യമായി
മേഖല മരുവത്ക്കരണത്തിലേക്ക്
2..സാമൂഹിക മാറ്റങ്ങൾ
പലരും സ്ഥലം വിറ്റിട്ട് മറ്റിടങ്ങളിലേക്ക് പോയി
വീടുകളുടെ അടിത്തറയ്ക്ക് ഇളക്കം തട്ടി
വീടുകളുടെ ചുവരുകൾ പിളർന്ന് മാറി
പ്രദേശത്ത് ജനവാസം കുറഞ്ഞു
ആരോഗ്യപരമായ ആഘാതം
ശ്വാസകോശ രോഗങ്ങൾ പടർന്നു
ജലജന്യരോഗങ്ങൾ
3. സ്ഥലം എം.എൽ .എ.ബി.സത്യൻ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യു അധികൃതരുമായി സംസാരിക്കുമെന്ന് അറിയിച്ചിരുന്നു.പരിസ്ഥിതിക്കും, തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കിട്ടും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമര സമിതിയും അറിയിച്ചു.