തിരുവനന്തപുരം: ഡോക്ടർ ഓടിച്ച കാർ ട്രാഫിക് ലൈറ്റ് പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമായിരുന്നു അപകടം. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഡോ. ദേവ് പ്രകാശ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ചാണ് അപകടം സംഭവിച്ചതെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഡോക്ടറെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു.