വാഴ്സ : തുടർച്ചയായ മൂന്നം അന്താരാഷ്ട്ര ടൂർണമെന്റിലും സ്വർണം നേടി ഇന്ത്യൻ വനിതാ ഗുസ്തിതാരം വിനേഷ് ഫോഗാട്ട്. ഇന്നലെ പോളണ്ട് ഒാപ്പൺ റെസ്‌ലിംഗ് ടൂർണമെന്റിന്റെ ഫൈനലിൽ 53 കി. ഗ്രാം വിഭാഗത്തിൽ പോളിഷ് താരം റൊക്‌സാനയെ 3-2ന് കീഴടക്കിയാണ് വിനേഷിന്റെ സ്വർണ നേട്ടം. കഴിഞ്ഞമാസം ഇസ്താംബുളിൽ നടന്ന യാസർ ദോഗു ഇന്റർനാഷണലിലും സ്‌പെയ്ൻ ഗ്രാൻപ്രീയിലും വിനേഷ് സ്വർണം നേടിയിരുന്നു.