മുടപുരം :അയൽ സംസ്ഥാനങ്ങളിൽ നിന്നും വിഷം കുത്തിവച്ച് കേരത്തിലെത്തിക്കുന്ന ഇറച്ചികോഴികളിൽ നിന്നും വിമുക്തി നേടാം.ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കെപ്കോയുടെ ആശ്രയ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഴൂരിൽ നടന്നു.ഇതോടെ ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്. കേരളത്തിൽ ഭക്ഷ്യ ഉത്പന്നങ്ങൾ ആവശ്യത്തിന് കിട്ടാതെ വരുമ്പോഴാണ് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത്.
പൗൾട്രി വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കെപ് കോ ആശ്രയപദ്ധതി .
അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെപ്കോ ചെയർപേഴ്സൺ ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി. മാനേജിംഗ് ഡയറക്ടർ ഡോ.വിനോദ് ജോൺ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എ.ഷാനിഫാ ബീഗം, ജില്ലാ പഞ്ചായത്തംഗം.എസ്. കവിത,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്, സ്റ്റാൻ്ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ. .അനിൽ, ബി.ശോഭ, ബി.സുധർമ്മ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.റാഫി, പഞ്ചായത്തംഗങ്ങളായ സി.സുര, ആർ.രഘുനാഥൻ നായർ, മനോഹരൻ,ജെ.എസ്.ജിത, കെ.ഓമന, ബീനമഹേശൻ, എം.മനോജ്, എം.തുളസി, അഴൂർ വിജയൻ, സിജിൻസി, ഷൈജ നാസർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര സ്വാഗതവും സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു നന്ദിയും പറഞ്ഞു.
പദ്ധതി നടപ്പാക്കുന്നത്: അഴൂരിൽ
പ്രയോജനം ലഭിക്കുന്നത്: 1775 പേർക്ക്
മൂന്ന് ദിവസങ്ങളിലായാണ് കോഴികളെയും,
കോഴിതീറ്റയും മരുന്നും വിതരണം ചെയ്യുന്നത്.
ആശ്രയം ഇങ്ങനെ
തെരഞ്ഞെടുക്കുന്ന പഞ്ചായത്തിലെ അശരണരായ വിധവകൾക്ക് പത്ത് കോഴിയും പത്ത് കിലോ കോഴിതീറ്റയും മരുന്നും വിതരണം ചെയ്യുന്നതാണ് പദ്ധതി. അശരണരായ വിധവകൾക്ക് ഒരു കൈത്താങ്ങ് എന്ന നിലയിൽ അവരുടെ ജീവിതത്തിൽ തണലായും ചെറിയൊരു വരുമാന സ്രോതസുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേരളത്തിൽ ഭക്ഷ്യ ഉത്പ്പന്നങ്ങൾക്ക് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാനാകും. ....ഡെപ്യൂട്ടിസ്പീക്കർ വി . ശശി
പദ്ധതി ലക്ഷ്യം
അയൽ സംസ്ഥാനങ്ങളിൽ നിന്നും മാരകമായ വിഷങ്ങൾ കുത്തിനിറച്ച് കോഴിയെയും മറ്റും ഭാരം കൂട്ടിയാണ് കേരളത്തിലെ കമ്പോളത്തിലേയ്ക്ക് ഇറക്കുമതി ചെയ്യുന്നത്. വിഷവിമുക്തമായ ഭക്ഷ്യ ഉത്പ്പന്നങ്ങളിൽ സ്വയം പര്യാപ്തത നേടുക. ഗുണമേന്മയുള്ള കോഴിയിറച്ചി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
വില്ലനായ ആന്റിബയോട്ടിക് കൊളിസ്റ്റിൻ
പല വികസിത രാജ്യങ്ങളിലും ചില ആന്റിബയോട്ടിക്കുകൾ വെറ്ററിനറി ഉപയോഗത്തിന് അനുവദിക്കാറില്ല. ഇനി ആദ്യ പ്രതിയായ കൊളിസ്റ്റിന്റെ കാര്യമെടുക്കും. കൊളിസ്റ്റിൻ (പൊളിമിക്‌സിൻ ഇ) ഗ്രാം നെഗറ്റീവ് ഇനത്തിൽപ്പെട്ട ബാക്ടീരിയകളെ കൊന്നൊടുക്കാൻ കഴിവുള്ള ആന്റിബയോട്ടിക്കാണ്. പലപ്പോഴും മനുഷ്യരിൽ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ പല മരുന്നുകളും ഫലിക്കാതെ വരുമ്പോൾ ഉപയോഗിക്കുന്നതും പല മരുന്നുകൾക്കുമെതിരെ പ്രതിരോധം നേടിയ രോഗാണുക്കൾക്കെതിരെ ഉപയോഗിക്കുന്ന അവസാന ആയുധങ്ങളിലൊന്നാണിത്. 1940 കളിൽ ബാസില്ലസ് കൊളിസ്റ്റിനസ് എന്ന ബാക്ടീരിയയിൽ നിന്നാണ് ഇത് വേർതിരിച്ചെടുത്തത്.
സ്യൂഡോമോണാസ്, സാൽമൊണല്ല, ഷിജല്ല, ഇ.കോളി തുടങ്ങിയ ഗ്രാം നെഗറ്റീവ് വിഭാഗം ബാക്ടീരിയകളെ കൊല്ലാൻ ശേഷിയുള്ള മരുന്ന്. നവജാത ശിശുക്കളിലും, കുട്ടികളിലുമൊക്കെ മേൽപ്പറഞ്ഞ ബാക്ടീരിയകൾ ഉണ്ടാക്കുന്ന വയറിളക്കത്തിന് ഉപയോഗിച്ചു വന്നിരുന്നു.
ഇറച്ചിക്കോഴികൾക്ക് കൊളിസ്റ്റിൻ നൽകുവാനുള്ള സാഹചര്യം
1. നിയന്ത്രണങ്ങളില്ലാത്ത ലഭ്യതയും, വിലക്കുറവും.
2. ബ്രോയിലർ കോഴികളുടെ ആമാശയത്തിലെ അണുബാധകൾ നിയന്ത്രിച്ചും, പ്രതിരോധിച്ചും മരണനിരക്ക് കുറയ്ക്കുക, അതായത് നല്ല പരിപാലനം നൽകി അണുബാധ തടയാതെ സ്ഥിരമായി മരുന്നു നൽകി എങ്ങനെയെങ്കിലും 36 ദിവസം കടത്തിവിടുക.
പഠന ഫലങ്ങൾ
1980ൽ വളർച്ചാ നിരക്ക് കൂട്ടാനായിആന്റിബയോട്ടിക്സ് നേരിട്ട് നൽകി:
ഫലം: അധികവളർച്ച: 5%
ആന്റിബയോട്ടിക്കുകൾ തീറ്റയിലൂടെ നൽകിയപ്പോൾ
പ്രയോജനം കേവലം 0.7%