ആറ്റിങ്ങൽ: സായിഗ്രാമത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ചലച്ചിത്രതാരം നെടുമുടി വേണു ഉദ്ഘാടനം ചെയ്‌തു. എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികളായി ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി (മുഖ്യ രക്ഷാധികാരി), മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മധു, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇളമ്പ ഉണ്ണിക്കൃഷ്ണൻ (രക്ഷാധികാരി), തോന്നയ്ക്കൽ രവി (ജനറൽ കൺവീനർ), ജയചന്ദ്രൻനായർ, പള്ളിപ്പുറം ജയകുമാർ, വിഭാഷ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.