തിരുവനന്തപുരം: സിസ്റ്രർ അഭയ കൊല്ലപ്പെട്ട കേസിൽ നിലവിലെ പ്രതികളായ ഫാദർ തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരായ കുറ്റപത്രം കോടതി വായിച്ചു. പ്രതികൾ കുറ്റപത്രം നിഷേധിച്ചതിനെ തുടർന്ന് വിചാരണ തീയതി തീരുമാനിക്കാൻ പ്രത്യേക സി.ബി.എെ കോടതി കേസ് 14- ലേക്കു മാറ്രി.
കൊലപാതകം ,തെളിവ് നശിപ്പിയ്ക്കൽ, കൊല നടത്താനുള്ള ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കടക്കൽ എന്നിവയാണ് കുറ്റങ്ങൾ.
1992 മാർച്ച് 27 നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ലോക്കൽ പോലീസും ക്രെെംബ്രാഞ്ചും സിസ്റ്ററുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് സി.ബി.എെ അന്വേഷണത്തിൽ മരണം കൊലപാതകമാണു കണ്ടെത്തി.
സി.ബി.എെ അറസ്റ്ര് ചെയ്ത ഫാദർ തോമസ്. എം.കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരിൽ ഫാദർ ജോസ് പൂതൃക്കയിലിനെതിരെ തെള്വില്ലെന്ന കാരണത്താൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.