കാട്ടാക്കട: അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വീരണകാവ് സ്വദേശി അനൂപിനാണ് (25) പരിക്കേറ്റത്. ഞായറാഴ്ച രാത്രി കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിന് സമീപമാണ് അപകടം. കള്ളിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന അനൂപിന്റെ ബൈക്കിൽ പിന്നിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ ടയർ പൊട്ടിത്തെറിച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിറുത്താതെ പോയി. അനൂപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.