1

വിഴിഞ്ഞം: കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം കഴിഞ്ഞ വിഴിഞ്ഞത്തെ ആധുനിക ഫിഷറീസ് ട്രെയിനിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം

തുടങ്ങാൻ കഴിഞ്ഞില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖ നഗരസഭ ഇതുവരെ ഫിഷറീസ് വകുപ്പിന് കൈമാറാത്തതാണ് കാരണം. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാൽ ഇവിടെ ഈ ആധുനിക സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല. ഉടമസ്ഥാവകാശ രേഖയ്ക്കായി ഫിഷറീസ് വകുപ്പ് അധികൃതർ വിഴിഞ്ഞത്തെ നഗരസഭാ സോണൽ ഓഫീസിനെ സമീപിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഫെബ്രുവരി 28നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചത്. നിലവിലെ ഫിഷറീസ് സ്റ്റേഷൻ കാടുകൾക്കിടയിൽ ഇടിഞ്ഞുവീഴാറായ മന്ദിരത്തിലാണ് പ്രവർത്തിക്കുന്നത്.

ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം
-------------------------------------------------------

സംസ്ഥാന തീരദേശ കൺട്രോൾ റൂമും ഈ മന്ദിരത്തിലാണ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചത്. നിർമ്മാണം പൂർത്തിയായ മൂന്നുനില മന്ദിരത്തിലാണ് ആധുനിക സൗകര്യങ്ങളോടെ ഓഫീസ് സജ്ജീകരിക്കുന്നത്. മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് ഇവിടെ വരുന്നതെന്ന് അധികൃതർ പറഞ്ഞു. കാലാവസ്ഥ മുന്നറിയിപ്പും ദുരന്തനിവാരണ അതോറിട്ടികൾ നൽകുന്ന മുന്നറിയിപ്പുകളും മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം നൽകാൻ കഴിയും.

സൗകര്യങ്ങൾ
--------------------------

 സാറ്റലൈറ്റ് ഫോൺ

 ജീവൻ രക്ഷാബോട്ട്

 ജീവൻ രക്ഷാ ഉപകരണങ്ങൾ,

 മറൈൻ ആംബുലൻസ്

 ചെറു ഡിങ്കി ബോട്ടുകൾ

 ഫിഷറീസ് കൺട്രോൾ റൂം

 ആധുനിക ട്രെയിനിംഗ് റൂം

 മറൈൻ എൻഫോഴ്സ്‌മെന്റ് ഓഫീസ്