thief

കുഴിത്തുറ: നാഗർകോവിലിൽ പട്ടാപ്പകൽ വീട്ടിന്റെ ജന്നൽ കമ്പി അറുത്ത് അലമാരയിലുണ്ടായിരുന്ന 47 പവനും 5000 രൂപയും കവർന്നു. പുതേരി പരാശക്തി ഗാർഡൻ സ്വദേശി ആരോഗ്യ സോണിയുടെ വീട്ടിലാണ് മോഷണം. ഇന്നലെ ആയിരുന്നു സംഭവം. ആരോഗ്യ സോണി രാവിലെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയിട്ട് മടങ്ങിയെത്തിയപ്പോഴാണ് ജന്നലിന്റെ കമ്പി അറുത്ത നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അലമാര തുറന്നു കിടക്കുകയായിരുന്നു. അതിൽ ഉണ്ടായിരുന്ന 47 പവന്റെ സ്വർണ്ണവും 5000രൂപയും കവർന്നു.