രണ്ടാം സെമസ്റ്റർ ബി.എസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (b) പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ ആഗസ്റ്റ് 14 ന് നടത്തും.
ടൈംടേബിൾ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് രണ്ടാം സെമസ്റ്റർ ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാമിന്റെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 8 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. യു.ഐ.ടി വെളളറട സെന്ററിലെ പരീക്ഷാ തീയതി പിന്നാലെ അറിയിക്കും
പരീക്ഷ മാറ്റി
പഠനവകുപ്പുകളിൽ ആഗസ്റ്റ് 12 ന് നടക്കാനിരുന്ന സെമസ്റ്റർ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ
വിദൂര വിദ്യാഭ്യാസ വിഭാഗം 2019 ഒക്ടോബറിൽ നടത്തുന്ന മൂന്നും നാലും സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം (2017 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷന് പിഴ കൂടാതെ ഫീസടയ്ക്കുന്നതിനുളള അവസാന തീയതി12. വിശദവിവരങ്ങൾക്ക്: www.ideku.net
ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾ ടൈം/പാർട്ട് ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2013 സ്കീം - സപ്ലിമെന്ററി) സെപ്റ്റംബർ 2019 പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ 21 മുതൽ ആരംഭിക്കും. പിഴ കൂടാതെ 31 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 7 വരെയും അപേക്ഷിക്കാം.
തീയതി നീട്ടി
2019 സെപ്റ്റംബറിൽ ആരംഭിക്കുന്ന ബി.എ/ബി.എ അഫ്സൽ - ഉൽ - ഉലമ ബിരുദ പാർട്ട് III (ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ഫീസടയ്ക്കുന്നതിനുളള തീയതി ദീർഘിപ്പിച്ചിരിക്കുന്നു. രണ്ടും മൂന്നും വർഷ ബി.എ (ആന്വൽ സ്കീം) ബിരുദ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 9 വരെ ദീർഘിപ്പിച്ചു.
2018 - 19 സാമ്പത്തിക വർഷത്തിലെ വിവിധ 'റിസർച്ച് പ്രോജക്ട്' അവാർഡുകളിലേയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുളള തീയതി ആഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചു.
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ കേന്ദ്രംമൂന്ന്, നാല് സെമസ്റ്റർ എം.ബി.എ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. ആറാം സെമസ്റ്റർ ബി.എസ്സി സപ്ലിമെന്ററി/മേഴ്സിചാൻസ് (2010, 2011, 2012 അഡ്മിഷനുകൾ) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എൽ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴയോടെ29 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 31 വരെയും അപേക്ഷിക്കാം.
സീറ്റ് ഒഴിവ്
കാര്യവട്ടത്തെ എം.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (ഒപ്ടോ ഇലക്ട്രോണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ) (ഒപ്ടോ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ്), എം.ടെക് ടെക്നോളജി മാനേജ്മെന്റ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്) എന്നീ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 9 ന് രാവിലെ 10.00ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.
ഒന്നാം വർഷ ബിരുദ പ്രവേശനം - 2019
എസ്.സി/എസ്.ടി. സ്പോട്ട് അലോട്ട്മെന്റ്
ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏഴിന് സർവകലാശാല സെനറ്റ് ഹാളിൽ ഹാജരാകണം
ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിശദവിവരം http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ 11വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയംകഴിഞ്ഞു വരുന്നവരെ ഒപരിഗണിക്കില്ല. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ. സ്പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ട.