malayinkil

മലയിൻകീഴ് : കോളേജ് ക്ലാസുകൾ സമയബന്ധിതമായി ആരംഭിക്കാൻ കഴിഞ്ഞതിനാൽ കേരളത്തിൽ നിന്ന് മറ്റ് സ്റ്റേറ്റുകളിലേക്കുള്ള കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാനായെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. മലയിൻകീഴ് ഗവ. മാധവ കവി ആർട്സ് ആൻഡ് സയൻസ് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിനുള്ള രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻനായർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്തംഗം വി.ആർ. രമകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയകുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ. അനിതകുമാരി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ചാന്ദിനി സാം നന്ദി പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിനോടൊപ്പം സർക്കാർ കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് മലയിൻകീഴ് കോളേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്.