channankara

തിരുവനന്തപുരം: കേരള സഹൃദയവേദിയുടെ ഈ വർഷത്തെ ആന്വൽ അച്ചീവ്മെന്റ് അവാർഡുകൾ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധക്ഷത വഹിച്ചു. ഡോ.എം.കെ.മുനീർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ അവാർഡ് ജോർജ് ഓണക്കൂറും ഹെൽത്ത് കെയർ അവാർഡ് ഡോ.ജ്യോതിദേവ് കേശവദേവും എൻ.ആർ.ഐ എക്സലൻസ് അവാർഡ് നസീർഖാനും മാനേജ്മെന്റ് അവാർഡ് എ.എസ്.സുരേഷ് ബാബുവും ഏറ്റുവാങ്ങി. സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, എം.എൽ.എ മാരായ പി.ഉബൈദുള്ള, അബ്ദുൾ ഹമീദ്, മുൻ കെ.ടി.ഡി.സി ചെയർമാൻ ചെറിയാൻ ഫിലിപ്പ്, എം.എ.സിറാജുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. ചാന്നാങ്കര എം.പി.കുഞ്ഞ് സ്വാഗതം പറഞ്ഞു.