charamam-viswan

മലയിൻകീഴ് : അണപ്പാട് കുന്നുംപാറ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ശ്രീജാഭവനിൽ കെ.വിശ്വൻ (65)തിങ്കളാഴ്ച രാത്രി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു.വിശ്വന്റെ രണ്ടാമത്തെ മകൻ വി.ഷാജി (27) ഇക്കഴിഞ്ഞ ശനിയാഴ്ച വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകവെ മരണപ്പെട്ടിരുന്നു.അന്നുമുതൽ അതീവ മനോദു:ഖത്തിലായിരുന്നു.വെള്ളിയാഴ്ച ഷാജിയുടെ സഞ്ചയനം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വിശ്വൻ ജീവനൊടുക്കിയത് .ഷാജിയുടെയും വിശ്വന്റെയും സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് ഒരുമിച്ച് നടത്തും. ഭാര്യ ശോഭന.മറ്റ് മക്കൾ:മനോജ്‌,രാജേന്ദ്രൻ,ശ്രീജ.

(ഫോട്ടോ അടിക്കുറിപ്പ്....വിശ്വൻ(65),നേരത്തെ മരിച്ച മകൻ വി.ഷാജി(27)