rakhi-murder

പൂവാർ: അമ്പൂരിയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അഖിൽ, ജേഷ്ഠൻ രാഹുൽ, അയൽവാസിയും സഹായിയുമായ ആദർശ് എന്നിവരെ 20 വരെ റിമാൻഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പ്രതികളെ ഇന്നലെ പൂവാർ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയത്.

കഴിഞ്ഞ ഒന്നിനാണ് തെളിവെടുപ്പിനായി പ്രതികളെ പെലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രാഖിമോളുടെ മൃതദേഹം കുഴിച്ചിട്ട അഖിലിന്റെ പുതിയ വീട്ടിലും, തക്കലയിലെ സുഹൃത്തിന്റെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തിരുന്നു. രാഖിയുടെ സിംകാർഡ് മാറ്റിയിടാനായി ഫോൺ വാങ്ങിയ കാട്ടാക്കടയിലെ മൊബൈൽ ഷോപ്പിലും രാഖിയുടെ ബാഗ് ഉപേക്ഷിച്ച സ്ഥലത്തും പ്രതികളെ കൊണ്ടുപോയി. ഇവർ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊലപാതകത്തിൽ അഖിലിന്റ അച്ഛനും ബന്ധുക്കൾക്കും പങ്കുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്നും ആവശ്യമെങ്കിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്നും പൂവാർ പോലീസ് പറഞ്ഞു.