kovalam

കോവളം: പ്രേമം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗരത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച വിരുതനെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. ശിങ്കാരത്തോപ്പ് എം.എസ്.കെ നഗർ കോളനിയിൽ സുധീഷ് (22) ആണ് അറസ്റ്റിലായത്. വലിയകുളത്തിൻകര സ്വദേശിയായ 16 കാരിയെ ഇക്കഴിഞ്ഞ നാലിന് സന്ധ്യയോടെ കാണാതാവുകയും തുടർന്ന് പുലർച്ചെ പ്രതി വീട്ടിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി തെളിഞ്ഞതായി കോവളം പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ നേമം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വിചാരണ നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ പീഡനം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു