തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഈ ആണ്ടിലെ നിറപുത്തരി ചടങ്ങിനോടനുബന്ധിച്ച് ശ്രീകോവിലുകളിൽ നിറയ്ക്കുന്നതിനുള്ള കതിർകറ്റകൾ കൈമാറി. തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കൃഷിഭവനുകളിൽ നിന്നുള്ള കതിർകറ്റകൾ ക്ഷേത്ര എക്‌സിക്യൂട്ടിവ് ഓഫീസർ വി. രതീശന് മേയർ വി.കെ. പ്രശാന്ത് കൈമാറി. നിയമസഭ വളപ്പിലെ കൃഷിയിൽ നിന്നുള്ള നെൽക്കതിരുകളും ക്ഷേത്രത്തിൽ കൊണ്ടു വന്ന് സമർപ്പിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർ ആർ. സുരേഷ്, ക്ഷേത്രം പ്രോജക്ട് കോ ഓർഡിനേറ്റർ ബബിലു ശങ്കർ, സീനിയർ ക്ലാർക്ക് ഡി.എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഇന്ന് രാവിലെ 5.45 നും 6.15 നും ഇടയിലാണ് നിറപുത്തരി ചടങ്ങ്.