തിരുവനന്തപുരം: അടുത്ത വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് ഒന്നു മുതൽ പത്തുവരെ നടക്കും. ഒൻപതിനാണ് പൊങ്കാല. രാവിലെ 10.20നാണ് അടുപ്പ് വെട്ട്. ഉച്ചയ്ക്ക് 2.10ന് നിവേദിക്കും.
ഒന്നിന് രാവിലെ 9.30നാണ് കാപ്പ്കെട്ടി കുടിയിരുത്ത്. മൂന്നാം ഉത്സവദിവസമായ മാർച്ച് മൂന്നിന് രാവിലെ 9ന് കുത്തിയോട്ട വ്രതാരംഭം തുടങ്ങും. 9ന് രാത്രി 7.30ന് ചൂരൽകുത്ത് നടക്കും. 10.30ന് പുറത്തെഴുന്നള്ളിപ്പ്. പത്തിന് രാത്രി 9.20ന് കാപ്പഴിപ്പ്. 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.