രോഗചികിത്സയുടെ മുഖ്യഘടകം ഫലപ്രദമായ ഔഷധ പ്രയോഗമാണ്. ശാസ്ത്രീയമായ ഔഷധ ഉപയോഗം ഉണ്ടായാലേ രോഗശമനമുണ്ടാകൂ.വിവിധ ചേരുവകളിലും, വിവിധ രാസനാമത്തിലുള്ള ആയിരക്കണക്കിന് ഔഷധങ്ങൾ വിവിധ വ്യാപാരനാമങ്ങളിൽ വിപണിയിലുണ്ട്. ഒരു വർഷം അയ്യായിരം കോടിയിലേറെ രൂപയുടെ ഔഷധങ്ങൾ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്.
ചില ഔഷധങ്ങൾ ആഹാരത്തിന് മുമ്പ് കഴിക്കേണ്ടവയാണെങ്കിൽ ചില ഔഷധങ്ങൾ ആഹാരശേഷം കഴിക്കേണ്ടവയാണ്. മറ്റുചില ഔഷധങ്ങൾ സമയകൃത്യതയോടെ നിശ്ചിത സമയം ഇടവിട്ട് കഴിക്കേണ്ടവയാണ്. സമയകൃത്യത പാലിക്കാതെയുള്ള ഔഷധ ഉപയോഗം അപകടകരമാണ്. ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ മദ്യം, പുകവലി തുടങ്ങിയ ദുശീലങ്ങൾ വർജിക്കേണ്ടതാണ്.
മരുന്നുകൾക്ക് കാലാവധി ഉള്ളപോലെ തന്നെ ഡോക്ടർമാർ കുറുപ്പടികൾക്കും കാലാവധി എഴുതാറുണ്ട്. അനാവശ്യമായി പഴയ കുറുപ്പടികൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതിനുവേണ്ടിയാണ്. മരുന്നുകളുടെ ഉപയോഗവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഫാർമസിസ്റ്റിന്റെ സേവനം മുഴുവൻ സമയം ഫാർമസികളിൽ നിയമം മൂലം ഉറപ്പാക്കിയിട്ടുണ്ട്. അലോപ്പതി മരുന്നുകൾ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ഫാർമസിസ്റ്റിന്റെ ഫലപ്രദമായ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. ഔഷധങ്ങളുടെ ദുരുപയോഗം തടയുന്നതിനും സംശയനിവാരണത്തിനും, ഔഷധജന്യ രോഗങ്ങളെ തടയുന്നതിനും ഇത് അത്യാവശ്യമാണ്.
കെ.കെ. അജയലാൽ നാടാർ