yudhavirudhamathil

കല്ലമ്പലം: യുദ്ധമില്ലാത്ത സമാധാനമുള്ള നാളുകൾക്കായി തോട്ടയ്ക്കാട് ഗ്രാമത്തിൽ യുദ്ധവിരുദ്ധ മതിൽ തീർത്ത്‌ ഗവ. എൽ.പി.എസ് തോട്ടയ്ക്കാടിലെ കുരുന്നുകൾ. വായനാ പ്രവർത്തനങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയത്തിലെ കുരുന്നുകൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും കിട്ടിയ സഡാക്കോയുടെ നൊമ്പരം എന്ന പുസ്തകമാണ് വേറിട്ട പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചത്. കരവാരം ഗ്രാമപഞ്ചായത്തിൽ എത്തിയ കുട്ടികൾ യുദ്ധ വിരുദ്ധ നാടകം അവതരിപ്പിച്ചു. മൂന്നാം ക്ലാസുകാരിയായ ആതിര അനി യുദ്ധ വിരുദ്ധ പ്രസംഗം നടത്തി. യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണവും പ്രദർശനവും സമാധാന ചിന്തകൾ ഉണർത്തിയ ഗാനാലാപനം, ജനങ്ങളിൽ നിന്നും യുദ്ധവിരുദ്ധ സന്ദേശങ്ങൾ ക്യാൻവാസിൽ നിറയ്ക്കൽ, യുദ്ധവിരുദ്ധ റാലി എന്നിവയും നടന്നു. യുദ്ധവിരുദ്ധ മതിൽകരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഐ.എസ്. ദീപ ഉദ്ഘാടനം ചെയ്തു. യുദ്ധവിരുദ്ധ ക്യാൻവാസിൽ സന്ദേശങ്ങൾ എഴുതിക്കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സഡാക്കോ സസാക്കി യുടെ ഓർമയ്ക്കായി കുട്ടികൾ തയാറാക്കിയ സമാധാന സ്തൂപത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ശ്രീകുമാർ പുഷ്പാർച്ചന നടത്തി. മെമ്പർമാരായ വിലാസിനി, പ്രസന്നകുമാരി, ജൂബിലി വിനോദ്, കൊച്ചനിയൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഗോപിനാഥൻ ആശാരി, എസ്.എം.സി അംഗങ്ങൾ രക്ഷകർത്താക്കൾ പ്രഥമാധ്യാപിക ജയശ്രീ ഇ.ആർ, അധ്യാപകരായ ഷമീന, ഷൈലജ, അരുൺദാസ്, ഷൈന സോജിഷ, ലിജി തുടങ്ങിയവർ പങ്കെടുത്തു.