നെയ്യാറ്റിൻകര : അരുവിപ്പുറത്തു നിന്നു ചെമ്പഴന്തിയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു. രാവിലെ 8.15ന് അരുവിപ്പുറത്തു നിന്നു ബസ് സർവീസ് ആരംഭിക്കും. തിരുവനന്തപുരം, പേട്ട, കണ്ണമ്മൂല വഴിയാണ് ചെമ്പഴന്തിയിലേക്ക് പോകുന്നത്. പുതുതായി ടാർ ചെയ്ത കൊല്ലവംവിള റോഡ് വഴിയാണ് സർവീസ് ആരംഭിച്ചത്. ഇന്നലെ രാവിലെ അരുവിപ്പുറത്ത് നടന്ന ചടങ്ങ് കെ.ആൻസലർ എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സാന്ദ്രാനന്ദ, വാർഡ് കൗൺസിലർ ജെ.ജോജിൻ, എസ്.എൻ.ഡി പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ, മാമ്പഴക്കര രാജശേഖരൻനായർ, ശ്രീകുമാർ, എ.ടി.ഒ പള്ളിച്ചൽ സജീവ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.സുനിത തുടങ്ങിയവർ പങ്കെടുത്തു.