ആറ്റിങ്ങൽ: കാശ്കൊടുത്തു വാങ്ങിയ ഉന്തുവണ്ടികൾ ആർക്കും വേണ്ടാതെ വെയിലും മഴയുമേറ്റ് കിടക്കാൻ തുടങ്ങിയിട്ട് നാളുകളനവധി.ഹരിതകർമ്മസേനയ്ക്ക് ചവർ നീക്കം ചെയ്യാനായി ആറ്റിങ്ങൽ നഗരസഭ വാങ്ങിയതാണിവ.ആറുമാസം മുമ്പ് വാങ്ങിയ ഉന്തുവണ്ടികൾ അന്നുമുതൽ മഴയും വെയിലുമേറ്റ് കിടക്കുകയാണ്. വനിതകൾക്ക് ഉപയോഗിക്കാൻ കഴിയാത്ത രീതിയിലുള്ളവ ആയതിനാൽ ആരും ഇതിനെപ്പറ്റി ഓർത്തതേയില്ല.അതിനാൽ ഒരു ദിവസം പോലും ഇവ ഉപയോഗിച്ചിട്ടില്ല. പ്രായോഗികമായ ഉപയോഗം പരിശോധിക്കാതെ ധൃതിപിടിച്ച് വണ്ടികൾ വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. ഹരിതകർമ്മസേനയുടെ ഒരു പദ്ധതിയും ഇതുവരെ നടപ്പാക്കാനായിട്ടില്ലെന്നും ആരോപണമുണ്ട്.