മുടപുരം: ശിവകൃഷ്‌ണപുരം ശിവകൃഷ്ണ ക്ഷേത്രത്തിലെ 9ാമത് ദേവീ ഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന മാതൃ പൂജയിൽ തിരുവിതാകൂർ രാജ കൊട്ടാരത്തിലെ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീബായി പങ്കെടുത്തു. മാതൃപൂജ, നാരീപൂജ, സർവൈശ്വര്യ പൂജ എന്നിവയുടെ ഭദ്രദീപം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീബായി തെളിയിച്ചു. തുടർന്ന് യജ്ഞാചാര്യൻ മണികണ്ഠൻ പള്ളിക്കൽ, ക്ഷേത്ര മേൽശാന്തി ബിജുമോഹൻ പോറ്റി എന്നിവരുടെ കാർമികത്വത്തിൽ മാതൃപൂജ നടന്നു. നൂറുകണക്കിന് വനിതകൾ പൂജയിൽ പങ്കെടുത്തു .ഇതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മീബായി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്. മാണി, യജ്ഞാചാര്യൻ മണികണ്ഠൻ പള്ളിക്കൽ, ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി ഡോ .ബി. സീരപാണി ,ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. സിൻകുമാർ, സംഗീതജ്ഞൻ പാർഥസാരഥി തുടങ്ങിയവർ സംസാരിച്ചു. നവാഹയജ്ഞത്തിന്റെ ആറാം ദിവസമായ ഇന്ന് രാവിലെ 5.30 മുതൽ യജ്ഞ ശാലയിൽ പതിവ് ഹോമങ്ങളും പൂജകളും ആരംഭിക്കും. 9.30ന് ശ്രീഭദ്രകാളീ പൂജ, 10ന് പാർവതി പരിണയ ഘോഷയാത്ര, 10.30ന് കലശാഭിഷേകം, 11.45ന് പാർവതി പരിണയം, ഉച്ചയ്ക്ക് 1.30ന് സ്വയംവര സദ്യ, വൈകിട്ട് 5.30ന് കുമാരീപൂജ, തുടർന്ന് ഉമാമഹേശ്വര പൂജ .6 .30ന് ഭജന, പ്രഭാഷണം, തുടർന്ന് മംഗളാരതി എന്നിവ നടക്കും.