മാനേജ്മെന്റ് പഠനത്തിനുള്ള രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്സ് ഒഫ് മാനേജ്മെന്റിലെ വിവിധ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ (പി.ജി.ഡി) മാസ്റ്റർ ഒഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാമുകളിലെയും ഫെലോ/പി.എച്ച്ഡി പ്രോഗ്രാമുകളിലെയും പ്രവേശനത്തിനായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) 2019 ന് https.//imcat.ac.in/ലൂടെ അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 45 ശതമാനം) തത്തുല്യ സി.ജി.പി.എ യോടെ അംഗീകൃത സ്ഥാപനത്തിൽനിന്നു നേടിയ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫൈനൽ പരീക്ഷ എഴുതാൻ പോകുന്നവർ, ഫലം കാത്തിരിക്കുന്നവർ എന്നിവർക്കും വ്യവസ്ഥകൾ വിധേയമായി അപേക്ഷിക്കാം. കാറ്റ് 2019 സ്കോറിന് 2020 ഡിസംബർ 31 വരെ സാധുതയുണ്ട്. പരീക്ഷ നവംബർ 24ന് കേരളത്തിൽ കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശൂർ എന്നിവ പരീക്ഷകേന്ദ്രങ്ങളാണ്. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന കാറ്റിന് മൂന്ന് ഭാഗങ്ങളിൽനിന്ന് മൾട്ടിപ്പീൾ ചോയ്സ് രീതിയിലെയും ഇതര രീതിയിലെയും ചോദ്യങ്ങളുണ്ടാകും. വെർബൽ എബിലിറ്റി ആൻഡ് റീഡിംഗ് കോംപ്രിഹൻഷൻ, ഡേറ്റാ ഇന്റർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നിവയിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ശരിയുത്തരത്തിന് മൂന്നുമാർക്ക്. ഒബ്‌ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം കുറയ്ക്കും.സെപ്തംബർ 18 ആണ് അവസാന തീയതി.അഹമ്മദാബാദ് , അമൃത് സർ, ബംഗളൂരു, ബോധ് ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപൂർ കോഴിക്കോട്, ലക്നൗ, നാഗ്‌പൂർ, റായ്‌പൂർ, റാഞ്ചി, റോത്തക്, സാംബൻപൂർ, ഷില്ലോംഗ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്‌പൂർ, വിശാഖപട്ടണം എന്നീ ഐ.ഐ.എമ്മുകളിലായാണ് പ്രോഗ്രാമുകളുള്ളത്. ഒാരോ സ്ഥാപനത്തിലുമുള്ള പ്രോഗ്രാമുകളുടെ വിവരങ്ങൾ https://imcat.ac.in/ ലും സ്ഥാപനത്തിന്റെ വെബ്സൈറ്റിലും ലഭിക്കും