കല്ലമ്പലം: ഒരാഴ്ചത്തെ കാർഷിക വിപണന മേളയ്ക്ക് കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ ഇന്നലെ തുടക്കം കുറിച്ചു. രാവിലെ 11 ന് ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഹന നസീർ ആദ്യ വില്പന നടത്തി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാ൯ ജി. രതീഷ് ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളുൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷ൯ അസോസിയേഷനും ഫാർമേഴ്സ് അസോസിയേഷ൯ ഒഫ് ഇന്ത്യയും സംയുക്തമായാണ് ഫലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചക്ക വിഭവങ്ങൾ കൂടാതെ മാങ്ങ, തേ൯ വിഭവങ്ങളും രുചിക്കാം. സെമിനാറുകൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, കാർഷിക – കാർഷികേതര സ്റ്റാളുകൾ, മാജിക് ഷോ, കോമഡി ഷോ, നാട൯ പാട്ടുകൾ, ഫിഗർ ഷോ, കരോക്കെ ഗാനമേള എന്നിവ വിപണന മേളയ്ക്ക് മാറ്റുകൂട്ടും. ചക്കയുടെ ജൈവ മൂല്യവും ഔഷധ ഗുണവും ഉൾക്കൊണ്ടുകൊണ്ട് നടത്തുന്ന മൂല്യവർധിത ഉല്പന്ന നിർമ്മാണ പരിശീലനം, വിവിധയിനം പ്ലാവി൯ തൈകൾ, മാവി൯ തൈകൾ, കാർഷിക വിളകൾ നടീൽ വസ്തുക്കൾ എന്നിവയുടെ വില്പനയും പ്രദർശനവും ഉണ്ട്. ഓൾ കേരള ജാക്ക് ഫ്രൂട്ട് പ്രമോഷ൯ അസോ. പ്രസിഡന്റ് റെജി തോമസ്, സെക്രട്ടറി ജോയി വർഗീസ് കൺവീനർ ഷീജ റെജി എന്നിവർ മേളയുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു.