നെയ്യാറ്റിൻകര : ഇലക്ട്രിസിറ്റി വകുപ്പ് റോഡരികിൽ കുഴിച്ചിട്ടിരുന്ന കുഴിയിൽപ്പെട്ട് റേഷനരി കൊണ്ടു പോയ ലോറി തലകീഴായി മറിഞ്ഞു. ഇന്നലെ ഉച്ചക്ക് ആശുപത്രി ജംഗ്ഷന് സമീപം വച്ചായിരുന്നു അപകടം. കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രി ജംഗ്ഷൻ റോഡിൽ ഇലക്ട്രിക് കേബിൾ കുഴിച്ചിടാൻ വൻകുഴികളെടുത്തെങ്കിലും ഇവ മണ്ണിട്ട് മൂടിയിരുന്നില്ല. നാട്ടുകാരുടെ പരാതി വർദ്ധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെറുതായി മണ്ണിട്ട് മൂടിയിരുന്നെങ്കിലും മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞു താഴ്ന്നിരുന്നു. ഈ കുഴിയിൽ വീണാണ് ലോറി തലകീഴായി മറിഞ്ഞത്. വൈകിട്ടോടെ ട്രെയിൻ കൊണ്ടു വന്ന് ലോറിയെ പൊക്കി മാറ്റുകയായിരുന്നു.