ഒന്നാം വർഷ ബിരുദ പ്രവേശനം - 2019
എസ്.സി./എസ്.ടി സ്പോട്ട് അലോട്ട്മെന്റ്
ഒന്നാം വർഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിവുള്ള എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കൊല്ലം എസ്.എൻ. കോളേജിലും അടൂർ മേഖലയിലുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അടൂർ സെന്റ് സിറിൾസ് കോളേജിലും എട്ടിന് ഹാജരാകണം. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിശദവിവരം http://admissions.keralauniversity.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാവിലെ ഒമ്പത് മുതൽ 11 വരെ എസ്.സി./എസ്.ടി. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷൻ സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ ഇല്ലാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കുകയുള്ളൂ.
സ്പോട്ട് അലോട്ട്മെന്റിനായി സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ ഒന്നും തന്നെ അയക്കേണ്ട
സ്പോർട്സ് ക്വാട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ ഒമ്പതിനകം സർവകലാശാലയിൽ രേഖാമൂലം പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പരീക്ഷാ തീയതി
യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം 2015, 2016, 2017 അഡ്മിഷൻ വിദ്യാർത്ഥികൾക്കായി 12 ന് നടത്താനിരുന്ന ബി.ടെക് നാലാം സെമസ്റ്റർ (2013 സ്കീം) റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി ജൂൺ 2019 പരീക്ഷ14 ലേയ്ക്ക് മാറ്റിയിരിക്കുന്നു.
12 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിരിക്കുന്നു. പുനഃക്രമീകരിച്ച തീയതി സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബി.ടെക് ഡിഗ്രി, ഫെബ്രുവരി 2019 (2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രംനടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ്, എം.എ സോഷ്യോളജി പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) ആഗസ്റ്റ് 8 മുതൽ 14 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാ ഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം 2019 സെപ്റ്റംബർ 19, ഒക്ടോബർ 10 തീയതികളിൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം.
തീയതി നീട്ടി
2019 – 20 അദ്ധ്യയന വർഷത്തെ സർവകലാശാല ഹോസ്റ്റൽ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്, ബി.പി.എൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ കഴിയാത്ത എന്നാൽ ആയതിലേക്ക് സംവരണത്തിന് അർഹതയുളള വിദ്യാർത്ഥികൾക്ക് പ്രൊഫൈലിൽ ബി.പി.എൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനുളള തീയതി ഒമ്പതിമന് വൈകുന്നേരം 5 വരെ ദീർഘിപ്പിച്ചിരിക്കുന്നു.